ചെ​റു​മു​ക്കി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഇരുചക്ര വാഹനം

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെറുമുക്കിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പള്ളിക്കതാഴത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. തിരൂരങ്ങാടി ഭാഗത്ത് നിന്ന് കുണ്ടൂർ കോളജിലേക്ക് പരീക്ഷയെഴുതാൻ പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും കരിങ്കപ്പാറയിൽ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബൈക്ക് യാത്രക്കാരായ റഷാദ്, ഇർഷാദ് കാറിലുണ്ടായിരുന്ന അസൈനാർ, സഹോദരൻ ഷഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Four people were injured in a collision between a scooter and a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.