നിർമാണത്തിലിരിക്കെ തകർന്ന സ്ലാബ്
Posted On
date_range Updated On
date_range നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്ന് തൊഴിലാളി മരിച്ചു
എടവണ്ണ: നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് തൊഴിലാളി മരിച്ചു. ഒന്നാം നിലയുടെ സ്ലാബിൽ ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമർ തേക്കുന്നതിനിടെയാണ് അപകടം. ചവിട്ടി നിന്ന സ്ലാബ് തകരുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ തിരുവാലി കോട്ടാലയിലാണ് അപകടം.
മുർഷിദാബാദ് സ്വദേശി സമീർ (26) ആണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. കുടെയുണ്ടായിരുന്ന കൊൽൽക്കത്ത സ്വദേശി സാബിർ (33) നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്.
തകർന്ന സ്ലാബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.