Posted On
date_range Updated On
date_range പണംവെച്ച് ശീട്ടുകളി; എടവണ്ണയിൽ ഏഴുപേർ അറസ്റ്റിൽ
എടവണ്ണ: എടവണ്ണയിൽ പണംവെച്ച് ശീട്ട് കളിച്ച ഏഴംഗ സംഘം പിടിയിൽ. വെള്ളിയാഴ്ച പുലർച്ച രണ്ടോടെ നിലമ്പൂർ ഡിവൈ.എസ്.പിയുടെ കിഴിലുള്ള ഡാൻസാഫ് ടീമും എടവണ്ണ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
ഫിറ്റ്നസ് സെന്‍ററിന്‍റെ മറവിലായിരുന്നു ശീട്ടുകളി. ഫിറ്റ്നസ് സെൻറർ ഉടമയടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. 97,880 രൂപയും പിടിച്ചെടുത്തു.
എടവണ്ണ പൊലീസ് ഇൻസ്പെക്ടർ സജിത്, എസ്.ഐ സുൾഫിക്കർ, എ.എസ്.ഐ സുഭാഷ്, സുനിൽ, ടി. നിബിൻദാസ്, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.