ത​ൻ​വീ​ർ

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യ​ത്ത് ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പൊ​ലീ​സ് പി​ടി​യി​ലാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ത​ൻ​വീ​റി​നെ​യാ​ണ്​ (25) എ​ട​വ​ണ്ണ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ മ​ജീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ന്റി ന​ർ​കോ​ട്ടി​ക്സി​ന്‍റെ പ്ര​ത്യേ​ക സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​പ്പി​രി​യ​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് എ​ട​വ​ണ്ണ പൊ​ലീ​സ് അ​റി​യി​ച്ചു.

എ​സ്.​ഐ​മാ​രാ​യ ര​മേ​ഷ് ബാ​ബു, എം. ​ഗി​രീ​ഷ്, മ​ല​പ്പു​റം ജി​ല്ലാ ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക്സ് വി​ഭാ​ഗ​ത്തി​ലെ സ​ലിം പൂ​വ​ത്തി, ദി​നേ​ശ് ഇ​രു​പ്പ​ക്ക​ണ്ട​ൻ, ആ​ർ. ഷ​ഹേ​ഷ്, കെ. ​ജ​സീ​ർ, കെ. ​സി​റാ​ജ്, മ​നേ​ഷ് കു​മാ​ർ, വി​ധു, സ​ജീ​ഷ്, കു​രു​വി​ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - migrant worker arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.