Posted On
date_range Updated On
date_range മദ്യപിച്ചത് ചോദ്യം ചെയ്തതിന് മാതാവിനെ മർദിച്ചതായി പരാതി
എടവണ്ണ: സുഹൃത്തുക്കളോടൊത്ത് വീട്ടില്‍ മകൻ മദ്യപിച്ചത് ചോദ്യം ചെയ്ത മാതാവിനെയും സഹോദരിയെയും മര്‍ദിച്ചതായി പരാതി. യുവാവിനെതിരെ എടവണ്ണ പൊലീസ് കേസെടുത്തു.
പത്തപ്പിരിയം വായനശാല സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 20നായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് രാത്രി
പത്തോടെ പത്തപ്പിരിയത്തെ വീട്ടിലെത്തിയതായിരുന്നു മാതാവും മകളുമെന്നും ഈ സമയം മകന്‍ യുസ്‌രിയും സുഹൃത്തുക്കളും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വീട്ടില്‍ മദ്യപാനം അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.