മി​ന്ന​ലേ​റ്റ് തെ​ങ്ങി​ലു​ണ്ടാ​യ

തീ​പി​ടി​ത്തം ഫ​യ​ർ​ഫോ​ഴ്സ് അ​ണ​ക്കു​ന്നു

മിന്നലിൽ വീടിന് നാശം; തെങ്ങിന് തീപിടിച്ചു

എ​ട​വ​ണ്ണ: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് നാ​ശം. വീ​ടി​ന്‍റെ ഭി​ത്തി​ക്കും നി​ല​ത്തും വി​ള്ള​ൽ വീ​ണു. ജ​ല​സം​ഭ​ര​ണി​യും കു​ടി​വെ​ള്ള ടാ​ങ്കും ത​ക​രു​ക​യും വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ന് തീ​പി​ടി​ക്കു​ക​യും ചെ​യ്തു. എ​ട​വ​ണ്ണ ക​ല്ലി​ടു​മ്പ് പ​ന്താ​യ​ക്കോ​ട​ൻ അ​ഹ​മ്മ​ദ് കോ​യ​യു​ടെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റ്റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പെ​െ​ട്ട​ന്ന് ഇ​ടി​യും ശ​ക്ത​മാ​യ മി​ന്ന​ലും ഉ​ണ്ടാ​യ​ത്. വി​ടി​ന് ചേ​ർ​ന്ന് ത​റ​യി​ൽ നി​ർ​മി​ച്ച ജ​ല​സം​ഭ​ര​ണി​യും വീ​ട്ടി​ലെ പ്ലാ​സ്റ്റി​ക് വെ​ള്ള ടാ​ങ്കു​മാ​ണ് ത​ക​ർ​ന്ന​ത്. തെ​ങ്ങി​ന് മു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം തി​രു​വാ​ലി ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് കെ​ടു​ത്തി​യ​ത്. വീ​ടി​ന് ഉ​ള്ളി​ലാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​പ​ക​ട​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - House damaged by lightning; The coconut caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.