ജില്ല കിഡ്സ് അത്ലറ്റിക്സിൽ ചാമ്പ്യന്മാരായ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം
തേഞ്ഞിപ്പലം: ജില്ല അത്ലറ്റിക്സ് അസോസിയേഷൻ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ല കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഐഡിയൽ കടകശ്ശേരി ചാമ്പ്യന്മാർ. 338 പോയന്റ് നേടിയാണ് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. 332 പോയന്റോടെ പുത്തനത്താണി എം.ഇ.എസ് സെൻട്രൽ സ്കൂളിനാണ് രണ്ടാം സ്ഥാനം. 267 പോയന്റുകളോടെ കാവനൂർ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനത്തുമെത്തി. 261 പോയന്റ് നേടിയ പാറക്കടവ് ജി.എം.യു.പി സ്കൂൾ നാലും 253 പോയന്റുമായി അത്താണിക്കൽ എം.ഐ.സി ഇംഗ്ലീഷ് സ്കൂൾ അത്താണിക്കൽ അഞ്ചും സ്ഥാനത്തെത്തി. ജില്ലയിലെ മുപ്പതോളം ടീമുകളാണ് മീറ്റിൽ പങ്കെടുത്തത്.
സമാപന ചടങ്ങ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് ചെയർമാൻ കെ.കെ. രവീന്ദ്രൻ, അത്ലറ്റിക്സ് അസോസിയേഷൻ ജില്ല സെക്രട്ടറി വി.പി. മുഹമ്മദ് കാസിം, വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, ഷുക്കൂർ ഇല്ലത്ത്, സൈഫ് സാഹിദ്, അജയ് രാജ് തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.