ശിഹാബി​െൻറ കുടുംബത്തിന് പ്രദേശവാസികളുടെ കൂട്ടായ്മയിൽ പണി ആരംഭിച്ച വീട്

നാട്ടുകാർ ഒന്നിച്ചു; ശിഹാബി​െൻറ കുടുംബത്തിന് വീടൊരുങ്ങുന്നു

ചങ്ങരംകുളം: അകാലത്തില്‍ വിടപറഞ്ഞ ചിയ്യാനൂര്‍ സ്വദേശി ശിഹാബി​െൻറ കുടുംബത്തിന് പ്രദേശവാസികളുടെയും സുമനസ്സുകളുടെയും കാരുണ്യത്താല്‍ വീട് നിർമാണം ആരംഭിച്ചു.

ഒരുവര്‍ഷം മുമ്പാണ് ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തി​െൻറ ഏക അത്താണിയായിരുന്ന തിരുമംഗലത്ത് ഷിഹാബുദ്ദീന്‍ കുഴഞ്ഞുവീണ് മരിച്ചത്.

അനാഥമായ ശിഹാബുദ്ദീ​െൻറ കുടുംബത്തി​െൻറ സംരക്ഷണത്തിന് നാട്ടുകാരും സുമനസ്സുകളും ഒന്നിക്കുകയായിരുന്നു. സി.കെ. ഖാലിദ് ചെയര്‍മാനും മധു ചിയ്യാനൂര്‍ കണ്‍വീനറും റഉൗഫ് ട്രഷററും ആയി ശിഹാബുദ്ദീ​െൻറ കുടുംബത്തിന് സഹായസമിതിക്ക് രൂപംനല്‍കുകയായിരുന്നു.

മൂന്ന് കുട്ടികള്‍ അടങ്ങുന്ന ശിഹാബി​െൻറ കുടുംബത്തിനുള്ള വീടിെൻറ കട്ടില വെപ്പ് കഴിഞ്ഞ ദിവസം നടന്നു.

Tags:    
News Summary - natives united; home is getting ready for shihab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.