വാലില്ലാപുഴ-എളമരം-എരട്ടമുഴി റോഡിന് അഞ്ച് കോടി ബജറ്റ് നിരാശാജനകം -ടി.വി. ഇബ്രാഹിം എം.എല്‍.എ കൊണ്ടോട്ടി: സംസ്ഥാന ബജറ്റിൽ മണ്ഡലത്തെ തീര്‍ത്തും അവഗണിച്ചതായി ടി.വി. ഇബ്രാഹിം എം.എല്‍.എ. അവശ്യമായ പദ്ധതികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത നിരാശാജനകമായ ബജറ്റാണ് അവതരിപ്പിച്ചത്. മണ്ഡലത്തിൽ നിരവധി പദ്ധതികള്‍ സമർപ്പിച്ചെങ്കിലും ഒരു പ്രവൃത്തിക്ക് മാത്രമാണ് തുക അനുവദിച്ചത്. വാലില്ലാപുഴ-എളമരം-എരട്ടമുഴി റോഡിനാണ് അഞ്ച് കോടി രൂപ അനുവദിച്ചത്. എളമരം, കൂളിമാട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഈ റോഡിലുണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചത്. ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷനില്‍ ചില പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷന്‍, പൈതൃക നഗര പദ്ധതി, കൊണ്ടോട്ടി നഗര വികസന പദ്ധതി, സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കെട്ടിടങ്ങള്‍, രാമാനാട്ടുകര-എയര്‍പോര്‍ട്ട് റോഡ് വികസനം, പ്രധാന പൊതുമരാമത്ത് റോഡുകളുടെ വികസനം, കൊണ്ടോട്ടി ഗവ. കോളജ് സ്ഥലമെടുപ്പ്, ഹോസ്റ്റല്‍ നിർമാണം എന്നിവയെല്ലാം ബജറ്റ് നിർദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കോഴിക്കോട് വിമാനത്താവളം, ഹജ്ജ് ഹൗസ്, മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി എന്നിവയെല്ലാം അവഗണിക്കപ്പെട്ടു. എന്നാൽ, കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേക പരിഗണന നല്‍കാനും ശ്രമിച്ചിട്ടുണ്ട്. വാഴയൂര്‍, വാഴക്കാട്, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചാലിയാറിന്റെ തീരം ഇടിഞ്ഞുവീഴുന്നത് തടയാന്‍ പാര്‍ശ്വഭിത്തി കെട്ടുന്നതിനും ചാലിയാര്‍ തീരത്ത് പ്രത്യേക ടൂറിസം പദ്ധതികള്‍ക്കും സ്ഥിരമായി നല്‍കുന്ന പ്രപ്പോസലുകള്‍ ഇത്തവണയും നിരസിക്കപ്പെട്ടതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.