താനൂർ: താനൂരിന് ബജറ്റിൽ ആശ്വാസം. സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ പ്രധാനമായും നിർദേശിച്ച പദ്ധതികളെല്ലാം ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. തിരൂർ -പൊന്മുണ്ടം ബൈപാസ് 10 കോടി, തെയ്യാല -ദേവദാർ ബൈപാസ് ആദ്യഘട്ടത്തിന് മൂന്ന് കോടി, ഫയർ ഫോഴ്സ് ഓഫിസ് കെട്ടിടത്തിന് രണ്ട് കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. താനൂർ ഇൻഡസ്ട്രിയൽ പാർക്ക്, താനൂർ നഗരസഭ കെട്ടിട നിർമാണം എന്നിവക്കും സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്തി. കൂടാതെ താനൂർ കേന്ദ്രീകരിച്ച് താലൂക്ക് രൂപവത്കരണം, താനൂർ സബ് ട്രഷറി ഓഫിസ്, മത്സ്യത്തൊഴിലാളി പുനർഗേഹം പദ്ധതി ഫ്ലാറ്റ് നിർമാണം, പൂരപ്പുഴ റെഗുലേറ്റർ, ഉമൈത്താനകത്ത് കുഞ്ഞിക്കാദർ സ്മാരക സാംസ്കാരിക കേന്ദ്രം, ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ കേന്ദ്രം പുതിയ കെട്ടിടം, മൃഗാശുപത്രി കെട്ടിടം, ഒഴൂർ പഞ്ചായത്തിലെ മുടിയാറ്റകുളം, പുത്തൂർകുളം, കുമ്മാളികുളം, ചേനംകുളം എന്നിവയുടെ നവീകരണം, മീനടത്തൂർ മൂച്ചിക്കൽ റെയിൽവേ അണ്ടർപാസ്, ഒട്ടുംപുറം ടൂറിസം നവീകരണം, അഴിമുഖം പുഴവക്ക് റോഡ് നിർമാണം, പുരപ്പുഴ വള്ളംകളിക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ എന്നിവക്ക് ടോക്കൺ വെച്ചിട്ടുണ്ട്. മോര്യകാപ്പ് പദ്ധതി, താനൂർ കോറാട് ജി.എം.എൽ.പി സ്കൂൾ, താനാളൂർ നരസിംഹമൂർത്തി ക്ഷേത്രം ബൈപാസ് റോഡ്, ജി.എൽ.പി സ്കൂൾ എടക്കടപ്പുറം, ജി.എം.യു.പി സ്കൂൾ താനൂർ ടൗൺ, ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്, പൊന്മുണ്ടം സൗത്ത് ജി.എം.എൽ.പി സ്കൂൾ, ജി.യു.പി സ്കൂൾ നിറമരുതൂർ എന്നിവക്ക് പുതിയ കെട്ടിടം പണിയാൻ ഒരു കോടി വീതം, ബദർപള്ളി കളരിപ്പടി പാലം, വട്ടത്താണി റെയിൽവേ ഓവർബ്രിഡ്ജ്, പുതിയ കടപ്പുറം കാളാട്പാലം എന്നിവ ഉൾപ്പെടെയുള്ള തീരദേശ ലിങ്ക് റോഡ് നിർമാണത്തിനും ബജറ്റിൽ ടോക്കൺ തുക വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.