അസീം താൻ വരച്ച ചിത്രം രാഹുൽ ഗാന്ധിക്ക് കൈമാറുന്നു
കാരാട്: ഏഴാം ക്ലാസുകാരനായ അസീമിെൻറ ഒരു വർഷത്തിലധികമായുള്ള ആഗ്രഹമാണ് തിങ്കളാഴ്ച സഫലമായത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നൽകാനായി വരച്ച അദ്ദേഹത്തിെൻറ ചിത്രം തിങ്കളാഴ്ച രാവിലെ അഴിഞ്ഞിലത്ത് സ്വകാര്യ ഹോട്ടൽ സന്ദർശനത്തിനിടെയാണ് കൈമാറിയത്.
കക്കോവ് പി.എസ്.എം.എ.പി.ടി ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അസീം അബ്ദുല്ല. നിരവധി ചിത്രരചന മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുള്ള അസീം കഴിഞ്ഞ വർഷമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം വരച്ചത്. പലതവണ ചിത്രം അദ്ദേഹത്തിന് നൽകാൻ ശ്രമിച്ചെങ്കിലും അവസരമൊത്തില്ല. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ വയനാട്ടിലേക്കുള്ള യാത്രമധ്യേ രാഹുൽ അഴിഞ്ഞിലത്തെ സ്വകാര്യ ഹോട്ടലിൽ കയറുന്ന വിവരം ലഭിച്ചത്.
കേട്ടപാടെ പിതാവ് എം.സി. ആസാദ് മകനെയുമായി ബൈക്കിൽ ഹോട്ടലിലെത്തി. രാവിലെ ഒമ്പേതാടെ രാഹുൽ എത്തുന്നതിന് ഏതാനും മിനുറ്റുകൾക്ക് മുമ്പാണ് ഇരുവരുമെത്തിയത്. നീണ്ടനാളത്തെ ആഗ്രഹ സഫലീകരിച്ച സന്തോഷത്തിലാണ് അസീം വീട്ടിലേക്ക് മടങ്ങിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഇ.കെ. ഫാറൂഖ്, ദിനേശ് കടവ്, കെ.പി. മോയിൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.