മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്സ് യൂനിറ്റുകള്‍ക്കുള്ള 2023-’24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലതലത്തില്‍ ഒന്നാം സ്ഥാനത്തിന് പി.പി.എം എച്ച്.എസ്.എസ് കൊട്ടൂക്കരയും രണ്ടാം സ്ഥാനത്തിന് എച്ച്.എം.വൈ എച്ച്.എസ്.എസ് മഞ്ചേരിയും മൂന്നാംസ്ഥാനത്തിന് എൻ.എച്ച്.എസ്.എസ് എരുമമുണ്ടയും അർഹത നേടി. ജില്ലതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ സ്കൂളുകള്‍ക്ക് യഥാക്രമം 30000, 25000, 15000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി നല്‍കുന്നത്. ജൂലൈ ആറിന് നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 188 ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാർഥി പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
യൂനിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്, സ്കൂള്‍ വിക്കി അപ്ഡേഷന്, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്പ്പെടെ സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂനിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ 2023-‘24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാർഡിനർഹരായവരെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.