കരേക്കാട്: തോട്ടുങ്ങൽ പള്ളിക്ക് സമീപം മാങ്ങുന്നിൽ തോട്ടിൽ തടയണ കെട്ടി മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളും വികാസ് ക്ലബ് പ്രവർത്തകരും. തോട്ടിൽ വെള്ളം കുറഞ്ഞു വരികയാണ്. വേനൽ ആരംഭിക്കുന്നതോടെ പ്രദേശത്തെ കിണറുകളിൽ വെള്ളം താഴ്ന്ന് ജലക്ഷാമം ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരംകൂടിയായാണ് തടയണ നിർമിക്കുന്നത്.
എടയൂർ പഞ്ചായത്തിലെ 19ാം വാർഡിലെ മാങ്ങുന്നിൽ തോട്ടിൽ നടന്ന തടയണ നിർമാണം വാർഡ് അംഗം വി. പി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. മാറാക്കര വി.വി.എം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റഷീദ് വട്ടപ്പറമ്പൻ, വികാസ് ക്ലബ് അഡ്വൈസറി ബോർഡ് അംഗവും വടക്കുംപുറം എ.യു.പി സ്കൂൾ പ്രധാനാധ്യാപകനുമായ വി.പി. അലിഅക്ബർ, ക്ലബ് പ്രവർത്തകരായ വി.പി. ഫൈസൽ, വി.പി. മുഹമ്മദ് ബഷീർ, കെ.കെ. അബ്ദുൽ കരീം, വി.പി. മമ്മുതു, പി.പി. അബൂബക്കർ, വി.പി. കുഞ്ഞിമുഹമ്മദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ.കെ. ധന്യ, അധ്യാപിക കെ. ലീലാമണി, എൻ.എസ്.എസ് ലീഡർമാരായ ഷാഹിൻ പി. മുഹമ്മദ്, പി.കെ. അർച്ചന എന്നിവർ നേതൃത്വം നൽകി.
വടക്കുംപുറം എ.യു.പി സ്കൂളിൽ നടക്കുന്ന എൻ.എസ്. എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് തടയണ നിർമാണം നടന്നത്. മാലിന്യമുക്ത ക്യാമ്പയിൻ, സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കൽ, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി പരിപാടികളും ക്ലാസ്സുകളും ക്യാമ്പിന്റെ ഭാഗമായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.