1982ലെ തോൽവി 'സുഹൃത്തുക്കൾ' വോട്ട് ചെയ്യാത്തതിനാൽ- ആര്യാടൻ

മലപ്പുറം: 1982ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുഹൃത്തുക്കളായ ഒരു വിഭാഗം ആളുകൾ വോട്ട് ചെയ്യാത്തത് നിലമ്പൂരിൽ ത​ൻെറ തോൽവിക്ക് കാരണമായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. മുസ്​ലിം ലീഗിനെ പേരെടുത്ത് പറയാതെയാണ്​ വിമർശനം. എന്നിട്ടും ആയിരത്തിൽപരം വോട്ടിനാണ് താൻ തോറ്റതെന്നും ആര്യാടൻ പറഞ്ഞു. ആ സുഹൃത്തുക്കളിൽ പകുതി പേർ പോലും തനിക്ക് വോട്ട് ചെയ്തില്ല. അവരിപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും മലപ്പുറത്ത് രാജീവ് ഗാന്ധി സൻെറർ അവാർഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ ആര്യാടൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.