അറബിമലയാളത്തിലെ ആദ്യ പ്രണയ കാവ്യത്തിന് 150 വയസ്സ്

കൊണ്ടോട്ടി: അറബിമലയാളത്തില്‍ സമൂഹത്തെ പ്രണയം പഠിപ്പിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ 'ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍' കാവ്യം 150ാം വാർഷിക നിറവിൽ.

കാവ്യരചനയും വൈദ്യര്‍ സ്വീകരിച്ച തനിമയും പുതുതലമുറയെ ബോധ്യപ്പെടുത്താനുള്ള പ്രത്യേക പദ്ധതികളോടെയാണ് നാട് നെഞ്ചേറ്റിയ പ്രണയ കാവ്യത്തിന്റെ 150ാം വാര്‍ഷികം മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കല അക്കാദമി വിഭാ്വനം ചെയ്തിരിക്കുന്നത്.

ജൂണ്‍ അവസാന വാരത്തില്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകും. കോഴിക്കോടാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഇതോടനുബന്ധിച്ച് സെമിനാറുകള്‍, ഇശല്‍ കൂട്ടായ്മകള്‍, നാടകങ്ങള്‍, ചിത്രീകരണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ നടത്താനും തീരുമാനമായി. സ്കൂളുകളിലും കോളജുകളിലും പ്രത്യേക പരിപാടികള്‍ നടക്കും.

അക്കാദമി ചെയര്‍മാന്‍ ഹുസൈന്‍ രണ്ടത്താണി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. ടി.കെ. ഹംസ, ഫൈസല്‍ എളേറ്റില്‍ പുലിക്കോട്ടില്‍, ഡോ. അബ്ദുസ്സത്താര്‍, പി.എ. ജബ്ബാര്‍, ബഷീര്‍ ചുങ്കത്തറ, റസാഖ് പയംപ്രോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - 150 years to the first love poem in Arabic Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.