കൊടക്കൽ വളവ് വീതി കൂട്ടൽ പ്രവൃത്തിക്ക് 95 ലക്ഷം രൂപയുടെ അനുമതി

തിരൂർ: തിരുനാവായ എസ് വളവ് വീതി കൂട്ടൽ പ്രവൃത്തിക്ക് 95 ലക്ഷം അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു. തിരുനാവായ-തിരൂർ റൂട്ടിൽ അപകട സാധ്യത കൂടുതലുള്ള കൊടക്കൽ എസ് വളവ് വീതി കൂട്ടി തുടർച്ചയായി ഉണ്ടാക്കുന്ന വാഹനാപകടങ്ങൾ പൂർണമായി പരിഹരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചതിന്​ പിന്നാലെയാണ്​ 95 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. ഇത് പ്രദേശത്തുള്ളവർക്കും യാത്രക്കാർക്കും ഏറെ ആശ്വാസം നൽകുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.