മഞ്ചേരി: സീതിഹാജി ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ് നടന്ന 70കാരിക്ക് പിങ്ക് പൊലീസ് തുണയായി. തൊടുപുഴയിൽനിന്ന് കാണാതായ വയോധികയാണ് മഞ്ചേരിയിലെത്തിയത്. രാവിലെ പിങ്ക് പൊലീസിന് വിവരം ലഭിച്ചതോടെ സ്റ്റാൻഡിലെത്തി ഇവരോട് കാര്യങ്ങൾ അന്വേഷിച്ചു. തൊടുപുഴയിലാണ് വീടെന്ന് വ്യക്തമായതോടെ അവിടത്തെ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. തിങ്കളാഴ്ച ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി ലഭിച്ചിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വീടുവിട്ടതായിരുന്നു. പിങ്ക് പൊലീസ് സ്ഥലത്തെത്തി ഭക്ഷണം വാങ്ങി നൽകിയതിന് ശേഷം മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് തൊടുപുഴ പൊലീസെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.