കാരത്തൂർ: അങ്ങാടിയിൽനിന്ന് കൈനിക്കര പാറയിൽ ആലത്തിയൂർ ഭാഗത്തേക്കുള്ള കാരത്തൂർ പുല്ലാർ റോഡ് ബി.എം ആൻഡ് ബി.സി ടാറിങ് ചെയ്ത് നവീകരിക്കാൻ ജില്ല പഞ്ചായത്ത് 70 ലക്ഷം രൂപ അനുവദിച്ചു. ജില്ല പഞ്ചായത്ത് തിരുനാവായ ഡിവിഷൻ അംഗം ഫൈസൽ എടശ്ശേരിയാണ് 2022-23 വാർഷിക പദ്ധതിയിൽ തുക അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല ആസൂത്രണസമിതി യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. അഞ്ചുവർഷം മുമ്പ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പ്രത്യേകം താൽപര്യമെടുത്ത് പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തിയാണ് റോഡ് ടാറിങ് പൂർത്തീകരിച്ചത്. ശേഷം ഇവിടെ നവീകരണം നടന്നിട്ടില്ല. മഴക്കാലമായതോടെ റോഡ് തകർന്നതിനാൽ യാത്ര ദുസ്സഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.