മലപ്പുറം: മണ്ഡലത്തിലെ ആറ് റോഡുകൾക്ക് ഫണ്ട് അനുവദിച്ചു. ആറു കോടി രൂപ അടങ്കൽ നിശ്ചയിച്ച മൊറയൂർ അരിമ്പ്ര പൂക്കോട്ടൂർ റോഡ് (ഒരു കോടി), മൊറയൂർ- എടപ്പറമ്പ്- കിഴിശ്ശേരി റോഡ് (ഒരു കോടി), നരിയാട്ടുപാറ നെന്മിനി ചർച്ച് റോഡ് (ഒരു കോടി), വള്ളുവമ്പ്രം വളമംഗലം-പൂക്കൊളത്തൂർ റോഡ് (ഒരു കോടി), ഇരുമ്പുഴി-മേൽമുറി റോഡ് (ഒരു കോടി) മലപ്പുറം കോട്ടപ്പടി വലിയവരമ്പ് ബൈപാസ് റോഡ്-രണ്ടാംഘട്ടം (ഒരു കോടി) എന്നീ പ്രവൃത്തികൾക്കാണ് ബജറ്റിൽ തുക അനുവദിച്ചത്.
മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം (രണ്ടാം ഘട്ടം), മലപ്പുറം ഗവ. കോളജ് പുതിയ കെട്ടിട നിർമാണം, മലപ്പുറം സിവിൽ സ്റ്റേഷനിൽ റവന്യൂ ടവർ നിർമാണം, മൈലാടി വെള്ളൂർ അരിമ്പ്ര റോഡ്, ആനക്കയം -ഒറുവമ്പ്രം റോഡ്, പാലക്കത്തോട്-കൂട്ടാവിൽ -എളയൂർ റോഡ്, പള്ളിമുക്ക് - കിഴിശ്ശേരി റോഡ്, വില്ലേജ്പടി- ആരക്കോട് റോഡ്, മുണ്ടുപറമ്പ് -ചെന്നത്ത്- മാരിയാട് റോഡ്, മലപ്പുറം കൊളത്തൂർ റോഡ്, ചെളൂർ-ചാപ്പനങ്ങാടി റോഡ്, അധികാരിത്തൊടി - കുറ്റാളൂർ റോഡ്, മലപ്പുറം ടൗൺ സൗന്ദര്യവത്കരണം -രണ്ടാം ഘട്ടം, പുൽപ്പറ്റ-യൂനിറ്റി വിമൻസ് കോളജ് റോഡ്, മലപ്പുറം ആർ.ടി ഓഫിസ് കെട്ടിട നിർമാണം, അരിമ്പ്ര - മുസ്ലിയാരങ്ങാടി റോഡ്, ഹാജിയാർ പള്ളി-മുതുവത്ത് പറമ്പ്-കാരാത്തോട് റോഡ്, മുണ്ടുപറമ്പ്-ആനക്കല്ലുങ്ങൽ മേൽമുറി-പറമ്പാട്ട് കാവ് റോഡ്, മൊറയൂർ- വാലഞ്ചേരി-അരിമ്പ്ര - ഊരകം-എൻ.എച്ച് കോളനി റോഡ് എന്നിവക്കാണ് ബജറ്റിൽ ടോക്കൺ തുക അനുവദിച്ചത്.
മങ്കട: സംസ്ഥാന ബജറ്റില്‍ മങ്കട നിയോജക മണ്ഡലത്തിലെ ആറ് പ്രവൃത്തികള്‍ക്ക് അഞ്ചു കോടി രൂപ വകയിരുത്തിയതായി മഞ്ഞളാംകുഴി അലി എംഎല്.എ അറിയിച്ചു. അടങ്കൽ തുകയുടെ 20 ശതമാനം വീതമാണ് അനുവദിച്ചത്. പുഴക്കാട്ടിരി സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ആരംഭിക്കാനുള്ള കെട്ടിട നിർമാണത്തിനുള്ള രണ്ട് കോടിയിൽ 40 ലക്ഷവും ചാഞ്ഞാല്‍- കുറുവ റോഡ് നവീകരണത്തിനുള്ള ഒരു കോടി രൂപയിൽ 20 ലക്ഷം രൂപയും 50 ലക്ഷം രൂപ വീതം അടങ്കലുള്ള രാമപുരം കടുങ്ങപുരം -എച്ച്. എസ് പടി റോഡ്, മക്കരപ്പറമ്പ് - കോഴിക്കോട്ട് പറമ്പ റോഡ്, മൊട്ടമ്മല്‍ - കൊളപ്പറമ്പ് റോഡ്, കുറുപ്പത്താല്‍ - പുഴക്കാട്ടിരി റോഡുകളുടെ നവീകരണത്തിന് പത്തുലക്ഷം രൂപ വീതവുമാണ് വകയിരുത്തിയതെന്ന് എംഎല്.എ അറിയിച്ചു.
ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കണം. തുടര്‍ന്ന് സാങ്കേതികാനുമതിയും ടെൻഡര്‍ നടപടികളും പൂര്‍ത്തീകരിച്ചാണ് പ്രവൃത്തി നടപ്പിലാക്കുക. മണ്ഡലത്തില്‍ നിന്നും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഇരുപത് പ്രധാന പദ്ധതികളാണ് ആവശ്യപ്പെട്ടത്. ബാക്കിയുള്ളവ ടോക്കണ്പ്രൊവിഷനായ നൂറ് രൂപ നീക്കി വച്ച് ഉള്‍പ്പെടുത്തിയതായും എം.എൽ.എ അറിയിച്ചു.
മലപ്പുറം: സംസ്ഥാന ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. എൻ.ജി.ഒ.യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി കെ. സരിത, മമ്മിച്ചൻ, പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മഞ്ചേരിയിൽ സരിത തറമൽപറമ്പ്, പെരിന്തൽമണ്ണയിൽ എം. ശശികുമാർ, നിലമ്പൂരിൽ എം. ശ്രീനാഥ് തുടങ്ങിവർ സംസാരിച്ചു.
മലപ്പുറം: പെന്ഷന് സമൂഹത്തെ ബജറ്റിലൂടെ സര്‍ക്കാര്‍ വഞ്ചിച്ചതായി കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡന്റ് കെ.എ. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്റുമാരായ വി.എ. ലത്തീഫ്, ടി. വിനയദാസ്, സംസ്ഥാന സെക്രട്ടറി ടി. വനജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുല്ലശ്ശേരി ശിവരാമന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം: സംസ്ഥാന ജീവനക്കാരെ വഞ്ചിച്ച ബജറ്റിനെതിരെ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ (കെ.ജി.ഒ.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന് പരിസരത്ത് സംസ്ഥാന സെക്രട്ടറി ഡോ. ബാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.കെ. അഷ്റഫ്, സംസ്ഥാന കൗണ്‍സിലര്‍ സുനില്‍ പട്ടാണത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം: സംസ്ഥാന ബജറ്റ് ജീവനക്കാരെയും അധ്യാപകരെയും അവഗണിച്ചുവെന്ന് സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ (എസ്.ജി.ഒ.യു) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. വിവിധ വിഷയങ്ങളിലും നിരാശയാണ് ബജറ്റിലെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
മലപ്പുറം: സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) ജില്ല സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. വി. ശരീഫ്, കെ. ഹനീഫ, അൽതാഫ് മഞ്ചേരി, പി. ഹബീബ് മാലിക്, വഹീദ ജാസ്മിൻ, വഹാബ്, ഷൗക്കത്ത് നിലമ്പൂർ, നാസർ മങ്കട, ഉസ്മാൻ മാമ്പ്ര, ജലീൽ മോങ്ങം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് വേങ്ങൂർ സ്വാഗതവും വൈസ് പ്രസിഡന്റ് പി. നഷീദ നന്ദിയും പറഞ്ഞു.
മലപ്പുറം: ശമ്പള പരിഷ്കരണത്തിൽ നടപടികളെടുക്കാതെ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി. ബജറ്റ് അവതരണത്തിനെതിരെ അധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മജീദ് കാടേങ്ങൽ, ഇ.പി.എ ലത്തീഫ്, ഇസ്മയിൽ പൂതനാരി, എൻ.കെ. ഷാഹിന തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം: കേരള ബജറ്റ് നിരാശാജനകമാണെന്നും ജീവനക്കാർക്ക് അനുഗുണമല്ലെന്നും കേരള എൻ.ജി.ഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കൃഷ്ണപ്രസാദ് പറഞ്ഞു. ബജറ്റിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷന് മലപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സലീഖ് പി. മോങ്ങം അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ.കെ. സുനിത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് ട്രഷറർ എ.പി. പ്രമേഷ്, വി.ബി. പ്രമോജ്, വി.ബി. രഞ്ജിത് എന്നിവർ സംസാരിച്ചു.
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് ജില്ലയെ വഞ്ചിച്ചെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. മലപ്പുറത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു.
മലപ്പുറം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് നിരാശാജനകവും യാഥാർഥ്യ ബോധമില്ലാത്തതുമാണെന്ന് എൻ.ജി.ഒ സംഘ് ജില്ല സമിതി. ബജറ്റിനെ തള്ളിക്കളയുന്നുവെന്ന് ജില്ല സെക്രട്ടറി പ്രദീപ് പാപ്പനൂര്‍, സി. ബാബുരാജ്, ടി.ജെ. സ്വാതി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.