തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച ഉച്ചക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. അര ഏക്കറിൽ 1.97 കോടി ചെലവിലാണ് ബഹുനില കെട്ടിടം പണിയുന്നത്. നിലവിൽ സ്റ്റേഷൻ നിൽക്കുന്ന സ്ഥലത്ത് നിന്ന് കിഴക്ക് ഭാഗത്തേക്ക് മാറിയാണ് പുതിയ കെട്ടിട നിർമാണം. കാലിക്കറ്റ് സർവകലാശാല നിർമിച്ചു നൽകിയ, അര നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കം കാരണം അപകട ഭീഷണി നേരിടുന്നത് പരിഗണിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ഇടപെടലിൽ 50 സെന്റ് സർവകലാശാല വിട്ട് നൽകിയതോടെയാണ് പുതിയ കെട്ടിട നിർമാണത്തിന് സാധ്യത തെളിഞ്ഞത്. ഭൂമിയുടെ രേഖ കൈമാറിയ ശേഷം കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.എൽ.എ കത്ത് നൽകിയതിനെ തുടന്നാണ് 1.97 കോടി രൂപ ലഭ്യമായത്. നിർമാണ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. 6700 ചതുരശ്ര അടിയിലാണ് ആധുനിക സജ്ജീകരണങ്ങളോടെ ഇരുനില കെട്ടിടം പണിയുന്നത്. റിസപ്ഷൻ, പി.ആർ.ഒ ഓഫിസ്, എസ്.എച്ച്.ഒ റും, സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ട് ലോക്കപ്പ് റൂമുകൾ, റൈറ്റേഴ്സ്, ഹെഡ് കോൺസ്റ്റബിൾ, ഫസ്റ്റ് എയ്ഡ്, വനിതാ-പുരുഷ പൊലീസുകാർ എന്നിവക്കായി പ്രത്യേകം റൂമുകൾ, സീനിയർ ഉദ്യോഗസ്ഥർക്ക് റൂമുകൾ തുടങ്ങി സൗകര്യങ്ങളോടെയാണ് കെട്ടിടം പണിയുന്നത്. വിപുലമായ വാഹന പാർക്കിങ് സൗകര്യവും ഒരുക്കും. MT VLKN 8 തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് വേണ്ടി നിർമിക്കുന്ന കെട്ടിടത്തിന്റെ മാതൃക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.