മഞ്ചേരി: പോസ്റ്റല്‍ ഡിവിഷന്‍റെ തപാല്‍ അദാലത്ത് മാർച്ച് 18ന് വൈകീട്ട് മൂന്നിന് മഞ്ചേരി ഡിവിഷനല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്‍റെ ഓഫിസില്‍ നടക്കും. മഞ്ചേരി ഡിവിഷന് കീഴിലെ പോസ്റ്റ് ഓഫിസുകളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡര്‍ ഉള്‍പ്പെടെ എല്ലാ തപാല്‍ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികളും കേള്‍ക്കും. പരാതികള്‍ മാര്‍ച്ച് 16നകം 'പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി-676121' വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ ഡിവിഷനല്‍ ഡാക് അദാലത്ത്, 'മാര്‍ച്ച് 2022' എന്ന് എഴുതണം. പരാതി നല്‍കിയവര്‍ നിശ്ചിത സമയത്ത് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.