കെ.വി.വി.ഇ.എസ് എടപ്പാൾ യൂനിറ്റ് സമ്മേളനം 15ന്

എടപ്പാൾ: വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂനിറ്റ് സമ്മേളനം മാർച്ച് 15ന് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കും. സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. ഉച്ച വരെ വ്യാപാര സ്ഥാപനങ്ങൾ അടവായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് ഇ. പ്രകാശ്, ജനറൽ സെക്രട്ടറി എം. ശങ്കരനാരായണൻ, ഹസ്സൻ, ശബരി വേലപ്പൻ, ഷൗക്കത്ത് കൈപ്പള്ളി, അസീസ് കരിമ്പനക്കൽ, ശുഹൈബ്, അബ്ദുറഹ്മാൻ, മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.