താനൂർ: താനാളൂരിൽ തെങ്ങ് കൃഷി വികസനത്തിന് അവസരമൊരുക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് കർഷക സെമിനാർ, കാർഷിക യന്ത്രോപകരണങ്ങളുടെയും കേര ഉൽപന്നങ്ങളുടെയും പ്രദർശനം, കാർഷിക ഉപകരണ വിതരണം, തെങ്ങിൻ തൈകളുടെയും പച്ചക്കറി തൈകളുടെയും വിതരണം, ഇടവിള കിറ്റ് വിതരണം എന്നിവയും നടക്കും. രാവിലെ 10ന് 'തെങ്ങ് കൃഷിയുടെ നൂതന സാധ്യതകൾ' വിഷയത്തിൽ സെമിനാർ നടക്കും. ഇതോടൊപ്പം പ്രദർശനവും ആരംഭിക്കും. ഉച്ചക്ക് 12ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.