ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന

എടപ്പാൾ: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാലടിയിൽ ശുചിത്വ പരിശോധന കർശനമാക്കി. ഗ്രാമപഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ ഹോട്ടൽ, ഷവർമ വിൽക്കുന്ന ബേക്കറികൾ, കൂൾബാർ, മീൻ വിൽപനശാലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ഷാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, സപ്ന സാഗർ എന്നിവർ നേതൃത്വം നൽകി. പരിശോധന തുടരുമെന്നും ലൈസൻസില്ലാതെയും ശുചിത്വം പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്നും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ഷാജി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ കെ.പി. മൊയ്തീൻ എന്നിവർ അറിയിച്ചു. Photo: MP EDPL ആരോഗ്യ പ്രവർത്തകർ ഷവർമ വിൽക്കുന്ന ബേക്കറിയിൽ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.