പുത്തൂർ: മണ്ണുത്തി . മുളയം സ്വദേശി കുറ്റിക്കാടൻ വീട്ടിൽ പ്രനീഷ്, പട്ടാളക്കുന്ന് സ്വദേശി കുറ്റിച്ചിറ വീട്ടിൽ രാഹുൽ എന്നിവർക്കാണ് വെട്ടേറ്റത്. ഒളിവിൽ പോയ പ്രതികൾക്കായി മണ്ണുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വെട്ടേറ്റ ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. മാർക്കറ്റിൽ ഇറച്ചിവെട്ടുകാരനായ ഉണ്ണികൃഷ്ണനാണ് വെട്ടിയത്. മുൻ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. സംഭവത്തിനു ശേഷം ഉണ്ണികൃഷ്ണൻ രക്ഷപ്പെട്ടു. കൈക്കും തോളിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് ആയുധം എത്തിച്ചു നൽകിയ സുനി എന്നയാൾക്കായും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.