കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു

മൂന്ന്​ എടക്കര: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്​ ഫണ്ടുപയോഗിച്ച് എടക്കരയിൽ പൂർത്തീകരിച്ച മൂന്ന് . പദ്ധതികളുടെ ഉദ്ഘാടനം പി.വി. അൻവർ എം.എൽ.എ നിർവഹിച്ചു. എടക്കര പായിമ്പാടം, പള്ളിപ്പടി പ്രശാന്തി കോളനി, ചാലി കോളനി എന്നിവിടങ്ങളിലാണ്​ 15 ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതികളൊരുക്കിയത്. പായിമ്പാടം -പള്ളിപ്പടി റോഡിന്‍റെ റീടാറിങ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയിയുടെ ഫണ്ടിൽ നിന്ന്​ 10 ലക്ഷം രൂപ വിനിയോഗിച്ച് ചാലി കോളനിയിലെ മണ്ണ് സംരക്ഷണത്തിന് പണിത മതിൽ എന്നിവയും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം സോമൻ പാർലി, അഡ്വ. യു. ഗിരീഷ് കുമാർ, പി. മോഹനൻ, എം.കെ. ചന്ദ്രൻ, ജയപ്രകാശ് ഉണിച്ചന്തം, സന്തോഷ് കപ്രാട്ട്, അജി സുനിൽ, പി.കെ. ജിഷ്ണു, ഉഷ രാജൻ, സുലൈമാൻ ഉദിരകുളം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.