ഇന്ധന വിലയിൽ പ്രതിഷേധിച്ചു

ഇന്ധനവില വർധന: കഞ്ഞിവെച്ച്​ പ്രതിഷേധിച്ചു മഞ്ചേരി: ഇന്ധന, പാചകവാതക വിലക്കയറ്റത്തിനെതിരെ ജനം കൾച്ചറൽ സെന്‍റർ പ്രതിഷേധ സമരം നടത്തി. മെഡിക്കൽ കോളജിലെ രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സൻെററിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പരിസരത്ത് അടുപ്പുകൂട്ടി കഞ്ഞിവെച്ചായിരുന്നു പ്രതിഷേധം. ചെയർമാൻ സി.ടി. രാജു ഉദ്ഘാടനം ചെയ്തു. പി.കെ ഗോപാലകൃഷ്ണൻ, ഹാരിസ് ബാബു, ദേവൻ വേട്ടേക്കോട്, അലവി ചുങ്കത്ത്, മുഹമ്മദ് പുൽപറ്റ, ഉമാദേവി, പി.കെ. ശാന്തകുമാരി, കെ. ഖദീജ, ഉമ്മുക്കുൽസു, നജീദ് ബാബു, പി. പ്രഭാകരൻ, ദേവയാനി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.