റമദാൻ റിലീഫ് കിറ്റ് വിതരണം

വളാഞ്ചേരി: കാവുംപുറം ഖിദ്മ ചാരിറ്റി ട്രസ്റ്റ് തൊഴുവാനൂരിലെയും പരിസരങ്ങളിലെയും 700 കുടുംബങ്ങൾക്ക് റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺവീനർ യു. ശിഹാബ് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥിയായി. ട്രസ്റ്റ് ചെയർമാൻ എം.പി. ഹാരിസ് സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ ശിഹാബ് പാറക്കൽ, സദാനന്ദൻ കോട്ടീരി, പി. കമറുദ്ദീൻ, ആബിദ മൻസൂർ, അഭിലാഷ്, ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ഡോ. ടി.പി. ഇബ്രാഹിംകുട്ടി, അഡ്വ. പി.പി. അബ്ദുൽ ഹമീദ്, ഡോ എൻ. മുഹമ്മദലി, ഡോ. പി.കെ. ഫാരിഷ്, കുഞ്ഞുമുഹമ്മദ് ഫൈസി, അബ്ദുറഹ്മാൻ അൻസാരി, പി.കെ. ബീരാൻ, സി. ദാവൂദ്, അഷ്റഫ് വെള്ളേങ്ങൽ, ചെറിയ ബാവ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.