വട്ടപ്പാടത്ത് പൊതുമുതൽ കൈയേറിയതായി പരാതി; താലൂക്ക് സർവേ നടപടി പൂർത്തിയാക്കി പൂക്കോട്ടുംപാടം: അമരമ്പലം വട്ടപ്പാടത്ത് പൊതുമുതൽ കൈയേറിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്ന് സർവേ നടപടികൾ പൂർത്തീകരിച്ചു. നിലമ്പൂർ താലൂക്ക് സർവേ വിഭാഗമാണ് സർവേ നടപടികൾ പൂർത്തീകരിച്ചത്. റോഡ് കൈയേറിയതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികൾ തമ്മിൽ തർക്കം നിലനിൽക്കുകയും പരാതികൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് താലൂക്ക് സർവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സർവേ നടത്തിയത്. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ് അനിത രാജു, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, കെ. അനീഷ്, വി.പി. അഫീഫ, അബ്ദുൽ ഹമീദ് ലബ്ബ തുടങ്ങിയവരും തർക്കക്കാരും തമ്മിൽ ചർച്ച നടത്തുകയും സർവേ പ്രകാരം കുറ്റി സ്ഥാപിച്ച സ്ഥലത്ത് പൊതുമുതൽ കൈയേറി കെട്ടിയ മതിലുകൾ പത്ത് ദിവസത്തിനകം പൊളിച്ച് നീക്കാൻ നിർദേശം നൽകുകയും ചെയ്തു. ഭൂ ഉടമകൾ മതിലുകൾ പൊളിച്ച് നീക്കാൻ തയാറാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. റോഡിനായി വിട്ടുനൽകിയ ഭൂമി ഒഴിവാക്കി സർവേ പ്രകാരം ഏറ്റെടുക്കേണ്ട ഭാഗത്ത് മാത്രമേ ഇനി നിർമാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.