ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്

കേച്ചേരി: പാറന്നൂരില്‍ ബൈക്ക് മറിഞ്ഞ് യാത്രികര്‍ക്ക് പരിക്കേറ്റു. പാറന്നൂര്‍ സെന്ററില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പഴുന്നാന സ്വദേശികളായ മുതിരപ്പറമ്പില്‍ അശോകന്റെ മകന്‍ അരുണ്‍ (27), ഞാലില്‍ സുന്ദരന്റെ മകന്‍ ഹരികൃഷ്ണന്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ച 1.10നായിരുന്നു അപകടം. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.