കൊണ്ടോട്ടി: സമൂഹം നേരിടുന്ന പ്രതിസന്ധികളെ മാനവികതയിലൂടെ പ്രതിരോധിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. ജമാഅത്തെ ഇസ്‌ലാമി കൊണ്ടോട്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹ വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ്, ഹിജാബ്, ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങളില്‍ ഫാഷിസ്റ്റ് ശക്തികള്‍ മുന്നോട്ടുവെക്കുന്ന വെല്ലുവിളികള്‍ മതേതര ശക്തികള്‍ ഒരുമിച്ച് നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം അബ്ദുല്‍ ഹകീം നദ്വി അധ്യക്ഷത വഹിച്ചു. ഖാസിയാരകം മഹല്ല് പ്രസിഡന്റ് സി.പി. ഇണ്ണിയാലി, ഖുബ്ബ പള്ളി ഇമാം സല്‍മാന്‍ മൗലവി, സലഫി മസ്ജിദ് സെക്രട്ടറി കെ.ടി. അബ്ദുറഹ്‌മാന്‍, വിസ്ഡം പ്രതിനിധി കാദര്‍ ഭായ്, കോടങ്ങാട് മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഹാജി, മേലങ്ങാടി മഹല്ല് വൈസ് പ്രസിഡന്റ് ചുക്കാന്‍ അബ്ദുറഹ്‌മാന്‍, ഡോ. അര്‍ഷദ്, മുസ്തഫ പാലക്കല്‍, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് ഷാദി മുസ്തഫ, ഡോ. അഹമ്മദ്, മുസ്തഫ മുണ്ടപ്പലം, കെ.പി. ഹുസൈന്‍, അബൂബക്കര്‍ പാമ്പോടന്‍, മുനീര്‍ മാസ്റ്റര്‍, ഗഫൂര്‍ മക്ക, മീരാന്‍ അലി, ഓടക്കല്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു. me kdy 2 sneha virunnu കൊണ്ടോട്ടിയില്‍ ജമാഅത്തെ ഇസ്‌ലാമി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹവിരുന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.