കൊണ്ടോട്ടി: കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് കാര്യക്ഷമമായി ഇടപെട്ട ശേഷം സർവിസിൽ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് കൊണ്ടോട്ടി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ് ഫസ്റ്റ് ബെല്‍ കൂട്ടായ്മ . യാത്രയയപ്പ് സമ്മേളനം പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. സുധീരന്‍ ചീരക്കൊട് അധ്യക്ഷത വഹിച്ചു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷ മുഖ്യഭാഷണം നടത്തി. ടി. അനില്‍കുമാര്‍, ജ്യോത്സ്ന, മിനി, സുനില്‍, മുസ്തഫ പാലക്കല്‍, സുധാമണി, കെ.വി. മേരി, റംല, അംബിക, ശ്രീദേവി, എം.കെ സുമ, കെ. ചന്ദ്രദാസന്‍, സി.പി. ജൈസല എന്നിവര്‍ സംസാരിച്ചു. പടം me kdy 3 yathrayayappu: സർവിസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് കൊണ്ടോട്ടി ബി.ആര്‍.സിയുടെ ഒന്നാം ക്ലാസ് ഫസ്റ്റ് ബെല്‍ കൂട്ടായ്മ നല്‍കിയ യാത്രയയപ്പ് സമ്മേളനം പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.