ടയർ റീസോളിങ് അസോസിയേഷൻ ജില്ല സമ്മേളനം

മഞ്ചേരി: ആൾ കേരള ടയർ റീസോളിങ് അസോസിയേഷൻ (എ.കെ.ടി.ആർ.എ) ജില്ല സമ്മേളനം മഞ്ചേരി വ്യവസായ ഭവനിൽ നടന്നു. ട്രെഡ് റബർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.പി. സുബൈർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവിനാനുപാധികമായി റീസോളിങ് നിരക്ക് കൂട്ടാൻ യോഗം തീരുമാനിച്ചു. ഇത് പ്രകാരം ഏപ്രിൽ 20 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. കേരള റീട്രെഡിങ് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡൻറ് പി. ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പി. അബ്ദുൽ ജലീൽ വിഷയം അവതരിപ്പിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി അലവിക്കുട്ടി, കെ.എസ്.എസ്.ഐ.എ ജില്ല സെക്രട്ടറി പി. ജുനൈദ്, ജില്ല ട്രഷറർ എ.വി. ഹുസൈൻ, എ.കെ.ടി.ആർ.എ കണ്ണൂർ ജില്ല സെക്രട്ടറി സുനിൽ, ഏരിയ കോഓഡിനേറ്റർമാരായ സത്യൻ, ഷാജഹാൻ എന്നിവർ സംസാരിച്ചു. ഫിനാൻഷ്യൽ അഡ്വൈസർ എം.സി. വീരാൻ കുട്ടി കമ്പനികൾക്കും തൊഴിലാളികൾക്കുമായുള്ള ഇൻഷുറൻസിന്‍റെ ആവശ്യകതയെകുറിച്ചു ക്ലാസെടുത്തു. m3 aktra : ആൾ കേരള ട്രെഡ് റബർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.പി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.