റെയിൽവേ അണ്ടർ ബ്രിഡ്​ജ്​ നിർമാണത്തിന്​ ഭൂമി ഏറ്റെടുക്കൽ: വിദഗ്ധ സമിതി യോഗം ചേർന്നു

നിലമ്പൂർ: നിലമ്പൂർ സ്റ്റേഷൻ യാർഡ്-റെയിൽവേ അണ്ടർ ബ്രിഡ്​ജ്​ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താനുള്ള വിദഗ്ധ സമിതി നിലമ്പൂർ മുനിസിപ്പൽ ചെയർമാന്‍റെ ചേംബറിൽ യോഗം ചേർന്നു. യോഗശേഷം സ്ഥലപരിശോധന നടത്തുകയും പദ്ധതി ബാധിതരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. സമിതി ചെയർമാൻ ഡോ. എം. ഉസ്മാൻ അധ‍്യക്ഷത വഹിച്ചു. നിലമ്പൂർ നഗരസഭ ചെയർമാൻ സലീം മാട്ടുമ്മൽ, സമിതി അംഗങ്ങളായ എം. ബാലകൃഷ്ണകുറുപ്പ്, കെ. നാരായണൻകുട്ടി, ഡോ. ആർ. സാജൻ, എസ്. ഹരിദാസൻ, മുനിസിപ്പൽ കൗൺസിലർ ഷേർളി മോൾ എന്നിവർ പങ്കെടുത്തു. Nilambur photo-4 Railway നിലമ്പൂർ സ്റ്റേഷൻ യാർഡ്-റെയിൽവേ അണ്ടർ ബ്രിഡ്​ജ്​ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താനുള്ള വിദഗ്ധ സമിതി യോഗം നിലമ്പൂർ നഗരസഭ ചെയർമാന്‍റെ ചേംബറിൽ ചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.