വിഷു-ഈസ്റ്റർ-റമദാൻ വിപണി ആരംഭിച്ചു

തിരൂരങ്ങാടി: സഹകരണ വകുപ്പിന്‍റെ വിഷു-ഈസ്റ്റർ-റമദാൻ വിപണി തിരൂരങ്ങാടി സർവിസ് സഹകരണ ബാങ്കില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. അഹമ്മദലി അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ബാങ്ക് പന്താരങ്ങാടി കണ്ണടിതടത്ത് ആരംഭിച്ച മാതൃക ജൈവ പച്ചക്കറിയും വില്‍പനക്കുണ്ട്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, യു.കെ. മുസ്തഫ മാസ്റ്റര്‍, ബാങ്ക് സെക്രട്ടറി എം. ഇമാമുദ്ദീന്‍, ഡയറക്ടര്‍മാരായ എ.കെ. സലാം, യു. അബ്​ദുല്ലക്കോയ ഹാജി, ഇപി. അബൂബക്കര്‍ ഹാജി, കുട്ടന്‍ മണേത്ത്, ആമിന കല്ലായി, കെ. ഉമൈബ, കെ. കുഞ്ഞിമുഹമ്മദ്, പി.കെ. ഹംസ, എം.പി. റാഷിദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.