വൈപ്പർ തകരാർ; സ്വിഫ്​റ്റ് ബസ് അരമണിക്കൂറിലധികം വളാഞ്ചേരിയിൽ നിർത്തിയിട്ടു

വളാഞ്ചേരി: വൈപ്പർ തകരാറിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് അരമണിക്കൂറിലധികം വളാഞ്ചേരിയിൽ നിർത്തിയിടേണ്ടി വന്നു. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്​. രാമനാട്ടുകര എത്തുന്നതു വരെയും വൈപ്പർ പ്രവർത്തിച്ചിരുന്നു. തുടർന്നാണ് പ്രവർത്തനം നിലച്ചത്. പ്രയാസപ്പെട്ടാണ്​ വാഹനം വളാഞ്ചേരിയിലെത്തിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. മഴക്ക് ശമനമയതോടെ രാത്രി ഏഴരയോടെയാണ്​ വളാഞ്ചേരിയിൽനിന്ന്​ യാത്ര പുറപ്പെട്ടത്. MP VNCY Swift bus valancheryil.jpg വൈപ്പർ തകരാറിലായതിനെ തുടർന്ന് വളാഞ്ചേരി ടൗണിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.