എടപ്പാൾ: നിരുത്തരവാദപരമായി ഉദ്യോഗസ്ഥർ പെരുമാറിയത് കാരണമാണ് കെ.എസ്.ആർ.ടി.സി നഷ്ടത്തിലായതെന്ന് കെ.ടി. ജലീൽ എം.എൽ.എ. ശ്രദ്ധിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിയെപ്പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. വട്ടംകുളം പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ജീവനക്കാരുടെ ആനുകൂല്യം ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണെന്ന ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കണം. എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് ജാഗ്രതയോടെ പ്രവർത്തിച്ചാൽ മാത്രമേ ജനങ്ങളുടെ പരിപൂർണ പിന്തുണ ഉദ്യോഗസ്ഥർക്ക് ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് അധ്യക്ഷത വഹിച്ചു. പത്തിൽ അഷറഫ്, എം.എ. നജീബ്, ദീപ മണികണ്ഠൻ, ടി.സി. ഇബ്രാഹിം, എം. മുസ്തഫ, പ്രഭാകരൻ നടുവട്ടം, സുജീഷ് കല്ലാനിക്കാവ്, ഇബ്രാഹിം മൂതൂർ, ടി.പി. ഹൈദരലി, അസി. സെക്രട്ടറി ജെ. അഞ്ജലി എന്നിവർ സംബന്ധിച്ചു. നികുതി പിരിവിലും പദ്ധതി പൂർത്തീകരണത്തിലും മികവു പുലർത്തിയ ജീവനക്കാരെ ഉപഹാരം നൽകി ആദരിച്ചു. ഇഫ്താർ വിരുന്നും നടത്തി. MP EDPL വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.