കാടാമ്പുഴ ബസ് സ്റ്റാൻഡ് ഇനി മുതൽ വി. കുഞ്ഞിരാമൻ എഴുത്തച്ഛൻ സ്മാരക ബസ് സ്റ്റാൻഡ്

കാടാമ്പുഴ: മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻഡിന് വി. കുഞ്ഞിരാമൻ എഴുത്തച്ഛൻ സ്മാരക ബസ് സ്റ്റാൻഡ് എന്ന പേര് നൽകാൻ മാറാക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. 1981ൽ കാടാമ്പുഴ ബസ് സ്റ്റാൻഡിനും ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനുമായി ഒരേക്കറോളം സ്ഥലം വിട്ടുനൽകിയത് കോൺഗ്രസ് നേതാവായിരുന്ന കാടാമ്പുഴ സ്വദേശി പരേതനായ കുഞ്ഞിരാമൻ എഴുത്തച്ഛൻ ആയിരുന്നു. അദ്ദേഹത്തിന്‍റെ പേര് ബസ് സ്റ്റാൻഡിന് നൽകണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്‍റ്​ ഉമറലി കരേക്കാട് നൽകിയ അടിയന്തര പ്രമേയത്തിന്​ ഐകകണ്​ഠ്യേന അംഗീകാരം നൽകി. എ.പി. ജാഫർ അലി, നെയ്യത്തൂർ കുഞ്ഞിപ്പ എന്നിവർ പ്രമേയത്തെ പിന്തുണച്ചു. പ്രസിഡന്‍റ്​ ടി.പി. സജ്‌ന ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷൻ ഒ.പി. കുഞ്ഞിമുഹമ്മദ്, റഷീദ് പാറമ്മൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.