കെ.എസ്​.ആർ.ടി.സി ആഡംബര ബസ് 'സ്വിഫ്റ്റ്' കോട്ടക്കലില്‍ അപകടത്തില്‍പെട്ടു

കോട്ടക്കൽ: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ആഡംബര ബസ് കോട്ടക്കലില്‍ അപകടത്തില്‍പെട്ടു. ചങ്കുവട്ടി ജങ്​ഷനില്‍ യാത്രക്കാരെ കയറ്റിയിറക്കുകയായിരുന്ന സ്വകാര്യ ബസിന് പിറകില്‍ സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം-കോഴിക്കോട് സര്‍വിസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാര്‍ക്ക് പരിക്കില്ല. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കാടാമ്പുഴയില്‍നിന്ന്​ മഞ്ചേരിയിലേക്ക് പോകുന്ന വി.പി.എസ് ബസിന്‍റെ വലതുവശത്താണ് ഇടിച്ചത്. ഇരുബസിലെയും പെയിന്‍റുകള്‍ ഇളകിയ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകടവിവരം ഡിപ്പോ അധികൃതരെ അറിയിച്ച ശേഷം ബസ് യാത്ര പുനരാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.