തവനൂർ: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ല പഞ്ചായത്തിന്‍റെ തവനൂർ വിത്തുൽപാദന കേന്ദ്രത്തിൽ 2021-2022 വർഷത്തെ വിവിധ പദ്ധതികളിലുൾപ്പെടുത്തി നിർമിച്ച പോളി ഹോം, കുരുമുളക് തൈ ഉൽപാദന കേന്ദ്രം, നവീകരിച്ച ഓഫിസ്, ആടുഫാം, താറാവ് വളർത്തൽ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ ഇടശ്ശേരി, പി.കെ.സി. അബ്ദുറഹ്മാൻ, അഡ്വ. പി.പി. മോഹൻദാസ്, സെമീറ പുളിക്കൽ, വി.കെ.എം. ഷാഫി, ഡി.ഡി.എ സൂസമ്മ ജോർജ്, എ.ഡി.എ എസ്.എൻ. സുരേഷ് കുമാർ, അസി. അഗ്രികൾച്ചറൽ ഓഫിസർ കെ. ശശി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 2022-2023 വർഷത്തെ ഫാം കൗൺസിൽ യോഗവും ചേർന്നു. MP KTPM ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.