വളാഞ്ചേരി: മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. റോഡിന് ഇരുവശങ്ങളിൽനിന്ന് ഓരോ മീറ്റർ വീതം സ്ഥലം പ്രദേശവാസികൾ സൗജന്യമായി നൽകിയതോടെയാണ് വികസനം ആരംഭിച്ചത്. വീതി കൂട്ടിയ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് റോഡ് നവീകരിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. പട്ടാമ്പി റോഡിൽനിന്ന് ജങ്ഷനിൽ വരാതെ ദേശീയപാത തൃശൂർ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കും. വളാഞ്ചേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് ഒരുപരിധിവരെ പരിഹാരമാകും. 21,04,000 രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, മുജീബ് വലാസി, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കളപ്പുലാൻ സിദ്ദീഖ് ഹാജി, ശൈലജ, തസ്ലീമ നദീർ, മുസ്തഫ, ജലാലുദ്ദീൻ, ഷാജു, അലി, കെ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. MP VNCY 3 Muchikal karinkallathani.jpg വളാഞ്ചേരി മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് പ്രവൃത്തി ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.