കാളികാവ് ബ്ലോക്ക് മിനി വ്യവസായ കേന്ദ്രം: അനാസ്ഥക്കെതിരെ സി.പി.എം പ്രക്ഷോഭത്തിന്

കാളികാവ്: ബ്ലോക്ക് പഞ്ചായത്ത് മിനി വ്യവസായ എസ്റ്റേറ്റ് ഒരു വ്യവസായവും തുറക്കാതെ അനാസ്ഥയിലായതിനെതിരെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സി.പി.എം ലോക്കൽ കമ്മിറ്റികൾ ചൊവ്വാഴ്ച കാളികാവ് ബ്ലോക്ക് ഓഫിസിലേക്ക് മാർച്ച് നടത്തും. 1.2 കോടി രൂപ ചെലവിലാണ് 2.07 ഏക്കർ സ്ഥലം വ്യവസായ പാർക്കിനായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയത്. എന്നാൽ, വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. വ്യവസായ കേന്ദ്രത്തിന്‍റെ സ്ഥലം കാടുമൂടി കിടക്കുകയാണ്. ഇതിനെതിരെയാണ് പ്രക്ഷോഭമെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ചും ധർണയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്യും. ലോക്കൽ കമ്മിറ്റിയംഗം എൻ. നൗഷാദ്, ബ്ലോക്ക് മെംബർമാരായ പി. സൈലേഷ്, കെ. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.