മരം വീണ് ഒരാൾക്ക് പരിക്ക്

ഒല്ലൂർ: വെള്ളിയാഴ്ച ഉച്ചക്കുണ്ടായ ശക്തമായ കാറ്റിൽ ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം മെയിൻ റോഡിൽ മാവ്​ മറിഞ്ഞുവീണ്​ ഒരാൾക്ക്​ പരിക്കേറ്റു. ചെങ്ങാലൂർ സ്വദേശി വിൻസെന്‍റിനാണ്​ പരിക്കേറ്റത്. വാഹനങ്ങളിലേക്കും സമീപത്തെ ബേക്കറിയുടെ മുകളിലേക്കുമാണ്​ മാവ്​ വീണത്​. ബേക്കറിയിലെ ചില്ല് തകർന്ന്​ കാലിലേക്ക് വീണാണ് വിൻസെന്‍റിന്​ പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സ നേടി. ഒല്ലൂർ മദർ മാർട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മേലേടത്ത് ബിനോയ്, ജോബി എന്നിവരുടെ കാറുകൾക്കും കേട് സംഭവിച്ചു. ചിത്രം TCT OLLUR RAIN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.