മിച്ചഭൂമി പ്രദേശത്ത്​ കുടിവെള്ളമെത്തിക്കും

ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ 13ാം വാർഡിലെ മിച്ചഭൂമി പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. കാലികുടവുമായി 13ാം വാർഡ്​ നിവാസികൾ പഞ്ചായത്തിലേക്ക്​ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേ തുടർന്നുനടന്ന അടിയന്തര പഞ്ചായത്ത്​ കമ്മിറ്റി യോഗത്തിലാണ്​ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവരുടെ വീടുകളിൽ വെള്ളം ടാങ്കറിലെത്തിക്കാനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്​. അടുത്ത ദിവസങ്ങളിലായി പ്രദേശവാസികൾ വെള്ളം സുലഭമായി ലഭ്യമാക്കുമെന്ന്​ വാർഡ് മെംബർ അശ്വതി ഷാജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.