മഞ്ചേരി: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് മൂന്ന് പ്രതികള്‍ക്ക് മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി മൂന്ന് വര്‍ഷം തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആനക്കയം ചേപ്പൂര്‍ വലിയപീടിയേക്കല്‍ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാന്‍ (57), സഹോദരന്‍ ഷറഫുദ്ദീന്‍ എന്ന ബാപ്പുട്ടി (43), ചേപ്പൂര്‍ പുലശ്ശേരി അബൂബക്കര്‍ സിദ്ദീഖ് എന്ന നാണി (40) എന്നിവരെയാണ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്. 2015 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. വെള്ളില യു.കെ. പടി ഉദക്കോട്ടില്‍ അലവിക്കുട്ടി ഹാജിയുടെ മകന്‍ അബ്ദു (46) ആണ് പരാതിക്കാരന്‍. മൂന്നംഗ സംഘം തലക്ക് കല്ല് കൊണ്ട് കുത്തിയും കമ്പിവടി കൊണ്ടടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. അബ്ദുവിന്റെ പിതാവിന്റെ പേരിലുള്ള ക്വാറി ഒന്നാം പ്രതി ഏറ്റെടുത്ത് നടത്തി വരുകയായിരുന്നു. ഇത് ഒഴിയാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.