ഇന്ധന വിലവർധനക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

മഞ്ചേരി: ഇന്ധന വിലവർധനക്കെതിരെ ഡി.വൈ.എഫ്.ഐ മഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. സി.ഐ.ടി.യു സൻെററിൽനിന്ന്​ ആരംഭിച്ച പ്രതിഷേധ മാർച്ച്‌ കച്ചേരി പോസ്റ്റ് ഓഫിസിന്​ മുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ ഷരീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡൻറ് ജസീർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി. രതീഷ്, സി. വിബിൻ, എ.പി. റിഷാദലി എന്നിവർ സംസാരിച്ചു. പി. അനശ്വര, പ്രതീപ്, കെ. റോഷിത്ത്, സി. ഹിഷാം, പി. ജിജു, കെ. സലാഹുദ്ദീൻ, സിമി മറിയം, കെ. നവീൻ എന്നിവർ നേതൃത്വം നൽകി. me dyfi march ഇന്ധന വിലവർധനക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പോസ്റ്റ് ഓഫിസ് മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.