പട്ടികജാതി കോളനികള്‍ നവീകരിക്കാന്‍ കൊണ്ടോട്ടിയില്‍ പുത്തന്‍ പദ്ധതി

കൊണ്ടോട്ടി: പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി കൊണ്ടോട്ടി മണ്ഡലത്തില്‍ രണ്ട് പട്ടികജാതി കോളനികള്‍ കൂടി നവീകരിക്കുന്നു. ചീക്കോട് പഞ്ചായത്തിലെ പാലപ്പറമ്പ് കോളനിയും മുതുവല്ലൂര്‍ പഞ്ചായത്തിലെ കോട്ടപ്പറമ്പ് കോളനിയും അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിക്കുന്നതെന്നും ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടി.വി. ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. ഒരോ കോടി രൂപ ചെലവില്‍ രണ്ട് പട്ടികജാതി കോളനികളിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ല നിര്‍മിതി കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഫണ്ട് അനുവദിച്ച മാനീരി കോളനിയിലെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും നെടിയിരുപ്പ് എന്‍.എച്ച് കോളനിയില്‍ 138 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രവൃത്തിയടക്കം അവസാന ഘട്ടത്തിലാണെന്നും എം.എല്‍.എ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.