സിവിൽ സർവിസ് ഫൗണ്ടേഷൻ ജേതാക്കൾക്ക് അവാർഡ് നൽകി

മഞ്ചേരി: എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്‌കൂൾ സിവിൽ സർവിസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കി ഉന്നതവിജയം നേടിയ പ്രതിഭകൾക്ക് മലപ്പുറം അസി. കലക്ടർ സഫ്‌ന നസറുദ്ദീൻ അവാർഡുകൾ നൽകി. ലക്ഷ്യബോധത്തോടൊപ്പം സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളെ നിരീക്ഷണവിധേയമാക്കുന്ന മനസ്സ്​ കൂടി രൂപപ്പെടുത്തിയാൽ നേടാവുന്ന പരീക്ഷയാണ് സിവിൽ സർവിസെന്ന് അവർ പറഞ്ഞു. യു.എസ്.എസ്, രാജ്യ പുരസ്കാർ ജേതാക്കൾ, വിവിധ മത്സര വിജയികൾ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.എസ്. ഷാജൻ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി. കുഞ്ഞിമൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.എം. നാസർ, പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രധാനാധ്യാപകൻ കെ.എം. അബ്​ദൽ ഷുക്കൂർ, ഡെപ്യൂട്ടി എച്ച്.എം എം. മുജീബ്, എം. അൻവർ ഷക്കീൽ, ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത്, എ. സലീന, ടി.എം. അഷ്റഫ്, ഡക്ടസ് അക്കാദമി ഡയറക്ടർ വി.ടി. രഞ്ജിത്ത്, കെ. ഷാജഹാൻ, ഹിഷാം സൈദ്​ എന്നിവർ സംസാരിച്ചു. me hmyhss മഞ്ചേരി എച്ച്.എം.വൈ സ്കൂളിൽ പ്രതിഭ സംഗമത്തിൽ മലപ്പുറം അസി. കലക്ടർ സഫ്ന നസറുദ്ദീൻ പുരസ്കാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.