വടക്കഞ്ചേരി: കൊടിക്കാട്ടുകാവ് കാർത്തിക തിരുനാൾ ആറാട്ട് വേല വർണാഭമായി. രാവിലെ ഗണപതിഹോമത്തിനുശേഷം അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ എന്നിവ നടന്നു. വൈകീട്ട് ക്ഷേത്രത്തിൽ കേളി, പറ്റ് എന്നിവ കഴിഞ്ഞ ശേഷം ഭഗവതിയുടെ കോലം കയറ്റി എഴുന്നള്ളിപ്പ് നടന്നു. നായർത്തറ, മേലാമന്ദം, അങ്ങാടി, മന്ദംവഴി ഭഗവതിയാൽ വരെ പഞ്ചവാദ്യവുമായി എഴുന്നള്ളിച്ചു. കമ്മാന്തറ ദേശത്തിന്റെ കുതിരവരവ്, കുന്നേങ്കാട് ദേശം, കവറത്തറ യുവജനസംഘം, മാണിക്ക്യപ്പാടം ദേശം, പള്ളിക്കാട് ദേശം എന്നിവിടങ്ങളിൽനിന്നുള്ള വിവിധ പരിപാടികൾ എഴുന്നള്ളത്തിനൊപ്പം എത്തി. വൈകീട്ട് മന്ദമൈതാനത്ത് പഞ്ചവാദ്യ സമാപന ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ഭഗവതി ആലിലേക്ക് എഴുന്നള്ളത്ത് നടന്നു. മന്ദത്ത് ഇറക്കി പൂജ, കളംപാട്ട് എന്നിവക്കുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് നടന്നു. തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. വടക്കഞ്ചേരി കൊടിക്കാട്ടുകാവ് വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.