കെ റെയിൽ: യൂത്ത് കോൺഗ്രസ് താലൂക്ക് ഓഫീസ് മാർച്ച്

കെ-റെയിൽ: യൂത്ത് കോൺഗ്രസ് താലൂക്ക് ഓഫിസ് മാർച്ച് ചാവക്കാട്: 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫിസ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കെ-റെയിലിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവന് വേണ്ടി ശബ്ദിക്കാൻ അവസാനം വരെ കേരളത്തിലെ യൂത്ത് കോൺഗ്രസുകാർ തെരുവിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്‍റ് നിഖിൽ ജി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് അഡ്വ. ഒ.ജെ. ജനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് എച്ച്.എം. നൗഫൽ, ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരായ സി.എ. ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിസ്രിയ മുസ്താക്കലി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് പി.വി. ബദറുദ്ദീൻ, വി.കെ. സുജിത്ത്, കെ.ബി. വിജു, പി.കെ. ഷനാജ്, തെബ്ഷീർ മഴുവഞ്ചേരി, ഷൈമിൽ കരീം എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് എം.പി. മുനാഷ്, വി.എസ്. നവനീത്, മുജീബ് റഹ്മാൻ, ഫത്താഹ് മന്ദലാംകുന്ന്, ഹസീബ് വൈലത്തൂർ, രഞ്ജിത്ത് പാലിയത്ത്, നവീൻ മുണ്ടൻ, മിഥുൻ മധുസൂദനൻ, എൻ.എച്ച്. ഷാനിർ, സിബിൽ ദാസ്, ഫദിൻ രാജ്, കെ.ബി. സുബീഷ്, നിസാമുദ്ദീൻ ഇച്ചപ്പൻ, വിനീത് വിജയൻ, പ്രജോഷ് പ്രതാപൻ, ഗോകുൽ കൃഷ്ണ, സജീവ് വടക്കേക്കാട്, റംഷാദ് മല്ലാട്, റിഷി പാലയൂർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: TCC CKD youth congress March കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചാവക്കാട് താലൂക്ക് ഓഫoസ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.